കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി ദീർഘകാലം കെടാമംഗലം ഗവ: LP സ്കൂളിൽ മാതൃകാദ്ധ്യാപികയായിരുന്ന എം.ടി ദേവകി ടീച്ചറെ ആദരിച്ചു. 2024 സെപ്തം: 5 ന് ടീച്ചറുടെ വസതിയിൽ ചേർന്ന ആദരവ്ചടങ്ങിൽ
പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ രമാദേവി, ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് സെക്രട്ടറി ജോസഫ് പടയാട്ടി, വിനോദ് കെടാമംഗലം, ലൈബ്രറി പ്രസിഡൻ്റ് പി.പി സുകുമാരൻ സെക്രട്ടറി വി.എസ് അനിൽ, വനിതാവേദി സെക്രട്ടറി റീന വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ദേവകി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.