സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് പതിനാറ് പൈസയാണ് വര്‍ധിപ്പിചിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്. അതേസമയം, നാല്‍പത് യൂണിറ്റിന് താഴെ ഉള്ളവര്‍ക്ക് ചാര്‍ജ് വര്‍ധനവ് ബാധകമല്ല. നിരക്ക് വര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വരും.അടുത്ത വര്‍ഷം യൂണിറ്റിന് പന്ത്രണ്ട് പൈസ വര്‍ധിക്കും.കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് പതിനാറ് പൈസയുടെ വര്‍ധനവിനാണ് റെഗുലേറ്ററി കമ്മീഷന്‍ […]

Continue Reading

ഭീഷണിയായി ന്യൂനമർദ്ദം;സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക്  സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ചക്രവാതച്ചുഴി ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. […]

Continue Reading

തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റ്; യു.ഡി.എഫ് ചെയർമാനായി ടി.വി ചന്ദ്രമോഹൻ; കെ.മുരളീധരൻ അനുകൂലികളുടെ സസ്പെൻഷനും പിൻവലിച്ചു

തൃശ്ശൂർ : ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് നാഥനില്ലാതായ തൃശൂർ ഡി.സി.സിക്കും യു.ഡി.എഫിനും ഒടുവിൽ ആശ്വാസം.തൃശൂർ ഡി.സി.സി പ്രസി‍ഡന്റായി നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റിനെ നിയമിച്ചു. എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എയും മുതിർന്ന നേതാവും കെ.മുരളീധരൻ നേതാവുമായ ടി.വി ചന്ദ്രമോഹനെയും നിയമിച്ചു. ജോസഫ് ടാജറ്റിന്റെ നിയമനം എ.ഐ.സി.സി […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും;ഉത്തരവ് നാളെ ഇറങ്ങിയേക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവ് നാളെ ഇറങ്ങിയേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട് നിരക്ക് വർധന ധരിപ്പിച്ചു. യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നാളെ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ച. വേനൽക്കാലമായ ജനുവരി മുതൽ മേയ് വരെ ഒരു പ്രത്യേക സമ്മർ താരിഫ് കൂടി നേരത്തെ ശിപാർശ ചെയ്തിരുന്നു. ഈ […]

Continue Reading

നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 % നീതി പുലർത്തുന്നു; സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 % നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണ ആവശ്യം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്

Continue Reading

മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട്

കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാൻ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തിൽ നിന്നും ഉടൻ ആരംഭിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർക്കും മറ്റു […]

Continue Reading

കനത്ത മഴ തുടരുന്നു; മഴവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മഴവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത ഉണ്ടെന്നും താഴ്ന്നപ്രദേശങ്ങളിലുള്ളവർ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി കുറിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

Continue Reading

സ്ഥിരവരുമാനക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം മികച്ച തൊഴിൽ അന്തരീക്ഷം: മന്ത്രി വി ശിവൻകുട്ടി

സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം സംസ്ഥാനത്ത് നിലനിൽക്കുന്ന മികച്ച തൊഴിൽ അന്തരീക്ഷമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലാണ് സംസ്ഥാനം ഇക്കാര്യത്തിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയത്. മറ്റു പ്രധാന സംസ്ഥാനങ്ങളിൽവച്ച് തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടലുകൾ […]

Continue Reading

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ തകര്‍ത്ത് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈയ്‌ക്കെതിരെ വന്‍ ജയവുമായി കേരളം. 43 റണ്‍സിനാണ് കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. കേരളം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് എടുത്തത്. മുംബൈയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ ഒതുങ്ങി. 49 ബോളില്‍ എട്ട് സിക്‌സ് അടക്കം 99 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും വെടിക്കെട്ട് ബാറ്റിങ് ആണ് കേരളത്തിന് […]

Continue Reading

അഷ്ടമി ദർശനപുണ്യത്തിൽ തിരുവൈക്കം

ശിവപഞ്ചാക്ഷര മന്ത്രജപ ധ്വനിയാൽ മുഖരിതമായ തിരുവൈക്കം ഇന്ന് അഷ്ടമി ദർശന നിർവൃതിയിൽ. പാലാഴിമദനത്തിൽ ഉയർന്നു വന്ന കാളകൂട വിഷം പാനം ചെയ്ത് ഈരേഴു ലോകങ്ങളേയും സർവ്വ ചരാചരങ്ങളേയും കാത്തുരക്ഷിച്ച ഭഗവാൻ ശ്രീപരമേശ്വരൻ അഷ്ടമി നാളിൽ വ്യാഘ്രപാദ മഹർഷിക്ക് ദർശനം നൽകി ഭക്തർക്ക് സർവ്വ ഐശ്വര്യങ്ങളും നൽകി വൈക്കത്തപ്പനായി വാണരുളുന്നു.ദക്ഷിണ കാശിയായി അറിയപ്പെടുന്ന തിരുവൈക്കത്തപ്പൻ്റെ തിരുസന്നിധിയിൽ അഷ്ടമി നാളിൽ എത്തിച്ചേരുന്നതുതന്നെ പുണ്യദായകമാണ്. ഭക്തൻ്റെ മനസറിഞ്ഞ് സങ്കടങ്ങൾ തീർക്കുന്ന വൈക്കത്തപ്പൻ്റെ പുണ്യദർശനം കിട്ടി ആത്മ സായൂജ്യമണയാൻ ആയിരങ്ങളാണ് വൈക്കപ്പൻ്റെ മണ്ണിലേക്ക് […]

Continue Reading