സ്ത്രീകൾക്ക് വിവിധ മേഖലകളിൽ സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തും; മന്ത്രി സജി ചെറിയാൻ

സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനായി നിയമ നിർമാണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മുതിർന്ന ചലച്ചിത്ര നടിമാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലയാള സിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് വേദിയിലുള്ളതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര മേളയിലെ ഈ നിമിഷം മറക്കാതിരിക്കാനാണ് ‘മറക്കില്ലൊരിക്കലും’ എന്ന പേര് നൽകിയതെന്നും വരും വർഷങ്ങളിലും ചലച്ചിത്ര സാങ്കേതിക മേഖലയിലുള്ളവരെ ഉൾപ്പെടെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുമെന്നും […]

Continue Reading