ഇപി ജയരാജന്റെ ആത്മകഥ വിവാദം; ഡി സി ബുക്‌സിനെതിരെ കേസ് എടുത്തു

ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്‌സിനെതിരെ പൊലീസ് കേസ് എടുത്തു. ഐപിസി 406, 417, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തത്. ഇയാളെ നേരത്തേ ഡിസി ബുക്സ് സസ്പെൻഡ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപി ജയരാജനുമായി രേഖാമൂലം കരാറില്ലെന്ന് രവി ഡിസി നേരത്തേ […]

Continue Reading

ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാറിലെന്ന് രവി ഡിസിയുടെ മൊഴി

ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി. ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഇല്ലെന്ന് രവി ഡിസിയുടെ മൊഴി. കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്നും, കരാറിലെത്താൻ ധാരണയുണ്ടായിരുന്നുവെന്നുമാണ് രവി ഡിസിയുടെ മൊഴി. അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും

Continue Reading