ഗുരുവായൂർ:ആധുനിക ആഭരണശൈലിയുടെ ഏറ്റവും പുതിയ ട്രെൻഡുകളുമായി ശ്രീ കൃഷ്ണ ഗോൾഡ് ഗ്രാൻഡ് ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നിർവഹിച്ചു. ഡയമണ്ട് പ്രേമികളായ ഉപഭോക്താക്കൾക്കായി അനവധി ഓഫറുകളും വ്യത്യസ്ത ശേഖരങ്ങളും മഞ്ജുളാൽ പരിസരത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ഗോൾഡിൽ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിൽ ഡയമണ്ടിന് പുറമെ വിവാഹാഭരണങ്ങൾ, പാർട്ടി വെയറുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരവുമുണ്ട്. കൂടാതെ, ആഭരണങ്ങളിൽ 40 ശതമാനം ഡിസ്‌കൗണ്ടും പ്രത്യേക സമ്മാന പദ്ധതികളും ഉണ്ടായിരിക്കും.
ജനുവരി 31 വരെയാണ് ഡയമണ്ട് ഗ്രാൻഡ് ഫെസ്റ്റ്.
ആഭരണങ്ങൾക്കുള്ള ഉപഭോക്തൃ പ്രിയതയേയും നവീനതയേയും മുന്‍നിറുത്തിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ഡയമണ്ട് ആഭരണങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരം സൃഷ്ടിക്കുമെന്നും ഡയമണ്ട് വിപണിയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായിരിക്കുമെന്നും മാനേജിംഗ് ഡയറക്ടർ പി എച്ച് വിലാസ് പറഞ്ഞു.
മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ അംഗം ആർ. ജയകുമാർ, ഗുരുവായൂർ ലയൺസ് ക്ലബ്ബ്, ബി എൻ ഐ പ്രസിഡണ്ട് വിനീത് മോഹൻ, മണത്തല ശ്രീ ചിത്ര ആയുർവേദ ചെയർമാൻ ഡോക്ടർ പി വി.മധുസൂദനൻ, ഗുരുവായൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ മുരളി, ഗുരുവായൂർ ഹെൽത്ത് ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി എം.എ ആസിഫ്, ഗുരുവായൂർ മെട്രോ ക്ലബ് പ്രസിഡണ്ട് പി. മുരളീധരൻ തുടങ്ങിയവർ സന്നിഹിതരായി.