ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് ഇന്ന്

National

ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് ഇന്ന്. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്.

ഹിമാചൽ പ്രദേശിലെ 3 ഉം പശ്ചിമ ബംഗാളിലെയും 4 ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലവും തമിഴ്നാട്ടിലെ വിക്രവണ്ടി മണ്ഡലവും നാളെ വിധിയെഴുതും .

കൂടാതെ മധ്യപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കും. രാവിലെ 7മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും. പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ജൂലൈ 13 നാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *