സഞ്ജു ടെക്കി വിദ്യാർത്ഥികളുടെ പരിപാടിയിൽ അതിഥി; വിവാദം

Kerala

ആലപ്പുഴ: ട്രാഫിക് നിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ വിദ്യാർത്ഥികളുടെ പരിപാടിയിൽ അതിഥി. ആലപ്പുഴ, മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ നടക്കുന്ന കുട്ടികളുടെ മാഗസിൻ പ്രകാശനത്തിലാണ് പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയെ അതിഥിയായി ക്ഷണിച്ചിരിക്കുന്നത്. റോഡ് നിയമലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരായ കേസ് കോടതിയിൽ നടക്കുകയാണ്.

പരിപാടിക്കായി അച്ചടിച്ച നോട്ടീസിൽ ‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ’ എന്നാണ് സഞ്ജു ടെക്കിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി നടക്കേണ്ടത്. സിപിഐഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ. സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസാണ് പരിപാടിയുടെ സംഘാടകൻ.

കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തിരിക്കുകയാണ്. ഒപ്പം ഇയാളുടെ വീഡിയോകള്‍ യൂട്യബ് നീക്കം ചെയ്തിരുന്നു. മേട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ ഏട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്‍ഫോഴ്‌സ് ആര്‍ടിഒ യൂട്യൂബിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *