സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ- മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.അഞ്ച് ജില്ലകളിൽ ഓറഞ്ച് അലെർട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്