ചാവക്കാട്: യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുല്ലശ്ശേരി പെരുവല്ലൂർ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീൻ (40) നെയാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 5 വർഷത്തിനുശേഷമാണ് പിടിയിലാകുന്നത്. ഗുരുവായൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2019 ജൂലൈ 30നാണ് ചാവക്കാട് പുന്നയിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നൗഷാദ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ഇതിൽ നൗഷാദ് കൊല്ലപ്പെടുകയായിരുന്നു