പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ ഈ മാസം 22 വരെ നടക്കുന്ന സമ്മേളനത്തില്‍ 15 സിറ്റിംഗുകളാണ് ഉള്ളത്. 37 ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കാനുണ്ട്.
ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌ക്കാരം ഉള്‍പ്പെടെ നിര്‍ണായകമായ 19 ബില്ലുകള്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ അയോഗ്യയാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ആദ്യ ദിനം തന്നെ ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നേക്കും.