പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി രംഗത്ത്.കേസിലെ പ്രതികള്‍ക്ക്
ജാമ്യം നല്‍കിയ നടപടിയിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി പറഞ്ഞു.
ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും പതിനേഴ് പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എൻഐഎ നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍
സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്.ജാമ്യം ലഭിക്കാത്ത പ്രതികൾ യ്ത് നൽകിയ ഹർജി ഡിസംബർ 13ന് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.