നിയമസഭാ സമ്മേളനം ഇന്നും കലുഷിതമാകും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ അടിയന്തര പ്രമേയത്തിലൂടെ സഭ പ്രക്ഷുബ്ധമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വിട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ തിരിച്ചെത്തും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയും, മന്ത്രി വി അബ്ദുറഹിമാനും പ്രമേയങ്ങൾ അവതരിപ്പിക്കും.
അതേസമയം മുഖ്യമന്ത്രിയുടേതായി ഹിന്ദു പത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ പോരാടാൻ തന്നെയാണ് ഗവർണറുടെ തീരുമാനം. സ്വർണക്കടത്ത്,ഹവാല ഇടപാടുകളിൽ എന്ത് രാജ്യദ്രോഹ പ്രവർത്തനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകും. മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് ഗവർണറുടെ തീരുമാനം.