കൊച്ചി: യുവാക്കൾക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാം താരം പണം തട്ടിയ കേസിൽ ഒരാൾ കൂടി പ്രതിയാകും. ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമ കാർത്തിക പ്രദീപിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
അതേസമയം ഇപ്പോഴിതാ തട്ടിപ്പിൽ ഒരു പ്രവാസി മലയാളിക്ക് കൂടി പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കാർത്തിക ആഡംബര ജീവിതത്തിനായാണ് പണം തട്ടിയെടുത്തതെന്ന് മുമ്പ് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസിയുടെ മറവിലായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്.