റബ്ബർ വില പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Kerala

ഒരു ഇടവേളയ്ക്ക് ശേഷം റബ്ബർ വില ഉയർന്നെങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല. മഴ മൂലം ഉത്പാദനം കുറഞ്ഞ നിൽക്കുന്ന സമയത്തെ വില വർധനവ് കർഷകരെ നിരാശയിലാക്കിയിരിക്കുകയാണ്. അതേസമയം ഉത്പാദനം ഇല്ലാത്ത സമയത്ത് വില വർധിപ്പിച്ചത് കമ്പനികൾക്ക് റബർ ഇറക്കുമതി ചെയ്യാനുള്ള അവസരമൊരുക്കലാണെന്നാണ് കർഷക സംഘടനകളുടെ ആക്ഷേപം.

പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ് റബ്ബർ വില. ആഭ്യന്തര വിപണിയിലെ വില 205 വരെ എത്തി. പക്ഷെ പഴയ പ്രതാപത്തിലേക്ക് റബ്ബർ എത്തിയിട്ടും ഷീറ്റ് വിറ്റ് കാശാക്കാൻ പറ്റുന്നില്ല കർഷകർക്ക്. വില കൂടിയതിന് ശേഷം വിപണിയിലേക്കെത്തിക്കാനുള്ള ചരക്ക് കർഷകരുടെ കൈയ്യിൽ ഇല്ല. മഴയാണ് പ്രശ്നം. മെയ് ജൂൺ മാസങ്ങളിലെ ഷീറ്റുകൾ മുഴുവൻ വിറ്റു.

Leave a Reply

Your email address will not be published. Required fields are marked *