കൃഷി വകുപ്പ് ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ആത്മയിലൂടെ നടപ്പിലാക്കുന്ന എഫ് പി ഒ പദ്ധതികളുടെ ഭാഗമായി പാറക്കടവ് ആലങ്ങാട് ബ്ലോക്കുകളിൽ ഉൾപ്പെട്ട 11 കൃഷിഭവനുകളിലെ 220 കർഷകർ ചേർന്ന് രൂപീകരിച്ച നെടുമ്പാശ്ശേരി ആലുവ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ NAFPO Fresh എന്ന ബ്രാൻഡിൽ മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണമാരംഭിച്ചു . പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് NAFPO ഉൽപ്പന്നങ്ങളുടെ ലോഗോ പ്രകാശനവും പ്രോഡക്റ്റ് ലോഞ്ചിങ്ങും , വിൽപനയും നടന്നു.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .ടി.വി പ്രദീഷ് ന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രമ്യ തോമസ് NAFPO Fresh ന്റെ ലോഗോ പ്രകാശനം ചെയ്തു .പാറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജയദേവൻ എസ് വി ആദ്യ വില്പന നടത്തി.ആദ്യ ഘട്ടമായി കർഷകരിൽ നിന്ന് സംഭരിച്ച നാളികേരത്തിൽ നിന്ന് വെളിച്ചെണ്ണയും,മഞ്ഞളിൽ നിന്ന് മഞ്ഞൾപ്പൊടിയുമാണു വിപണിയിൽ ഇറക്കുന്നത് വയനാട് ദുരന്തത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യോഗം ആരംഭിച്ച യോഗത്തിൽ . ന്നെടുമ്പാശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ നെടുമ്പാശ്ശേരി ശ്രീമതി പുഷ്യ രാജൻ സ്വാഗതം പറഞ്ഞു. ആത്മ എറണാകുളം പ്രോജക്ട് ഡയറക്ടർ ശ്രീമതി ശ്രീലത. ബി . FPO പദ്ധതി വിശദീകരിച്ചു. , NAFPO പ്രസിഡൻറ് ശ്രീ ടി.ജെ ജോഷി NAFPO യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിവരിച്ചു.
ആശംസകൾ അർപ്പിച്ചവർ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി രവീന്ദ്രൻ പാറക്കടവ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രീമതി താരാ സജീവ് പാറക്കടവ് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വർഗീസ് സി എം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീറലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആനി കുഞ്ഞുമോൻ ,ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ആത്മ എറണാകുളം.ശ്രീമതി ഷൈജി കെ എം,കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആലുവ ശ്രീ.p.n. രാജു ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർമാരായ ശ്രീ ടി എൻ നിഷിൽ,ശ്രീമതി അനീഷ്യ കമാൽ സെക്രട്ടറി ബിജു പി ബാലൻ നന്ദി രേഖപ്പെടുത്തി
NAFPO സെക്രട്ടറി ശ്രീ ബിജു പി ബാലൻ നന്ദി പറഞ്ഞു.