കുമരകം : കുമരകം ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പ് താങ്ങു കുറ്റികൾ സ്ഥാപിച്ചു. യാത്രക്കാരുടെയും അതിലുപരി ബോട്ടിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ട് ജെട്ടികളിൽ താങ്ങു കുറ്റികൾ അത്യാവശ്യമാണ്. സാധാരണ ബോട്ട് ജെട്ടികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് ആണ് താങ്ങ് കുറ്റികൾ സ്ഥാപിച്ചു നൽകുന്നത്.
സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് ജലഗതാഗത വകുപ്പ് അഞ്ച് താങ്ങ് കുറ്റികൾ കുമരകത്ത് സ്ഥാപിച്ചത്.
പഴക്കം ചെന്ന താങ്ങു കുറ്റികൾ നീക്കം ചെയ്താണ് പുതിയ കുറ്റികൾ സ്ഥാപിച്ചത്. ഡയറക്ടർ ഷാജി . വി. നായർ , ട്രാഫിക്ക് സൂപ്രണ്ട് സുജിത്ത് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ എന്നിവരുടെ ശ്രമഫലമായാണ് അടിയന്തിര നടപടി . ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് സമിതി അഭിനന്ദനം അറിയിച്ചു.
സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് പ്രസിഡൻറ്റ് അനീഷ് മാൻച്ചിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം ഉത്ഘാടനം ചെയ്ത്. സെക്രട്ടറി രാജേഷ് കെ കെ, അനൂപ്പ് ഏറ്റുമാനൂർ, സംസ്ഥാന സെക്രട്ടറി വിനോദ് നടുത്തുരുത്ത്, സംസ്ഥാന സമിതി അംഗം ലാൽ പി സി എന്നിവർ സംസാരിച്ചു