കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ കയറിയ സ്ത്രീകൾക്കെതിരെ കേസെടുക്കില്ലെന്ന് ഡിഎഫ്ഒ. സ്ത്രീകൾ വനത്തിൽ കയറിയതിന് മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും ഡിഎഫ്ഒ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല.എന്നാൽ കുട്ടബുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്. തിരച്ചിലിൽ കാടിനുള്ളിൽ ആറ് കിലോ മീറ്റർ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.