തിരുവനന്തപുരം: കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി. അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെയാണ് കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് ഇന്ന് രാവിലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
രാവിലെ 10 മണിക്കാണ് സംഭവം. കണിയാപുരം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസാമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.