ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യിലെ ഗാനങ്ങൾ സൈന ഓ ഡിയോസിലൂടെ പുറത്തിറങ്ങി.
പ്രശസ്ത സംവിധായകരായ ശ്രീ.പത്മകുമാർ, ശ്രീ.സിബി മലയിൽ, ശ്രീ സോഹൻ റോയ്, സൈന വീഡിയോസ് എംഡി സൈന ബാവ, നായികപ്രിയങ്ക നായർ,നടന്മാരായ വിയാൻ മംഗലശ്ശേരി, ആധവ് റാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിക്ടർ ജോസഫ് രചന നടത്തി അരുൺ വെൺപാല സംഗീത പകർന്ന അന്ന ബേബി പാടിയ പുതിയ ഗാനവും പുറത്തിറങ്ങി.കവിത , സംവിധാനം ,ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ അണിയറയിൽ
സംഗീതം- രചന- സംവിധാനം : അരുൺ വെൺപാല .
നിർമ്മാണം : അഭിനി സോഹൻ.
പ്രോജക്ട് ഡിസൈൻ & ഗാനരചന – സോഹൻ റോയ്.
ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല.
ഡി ഒ പി : അശ്വന്ത് മോഹൻ.
ബിജിഎം : പ്രദീപ് ടോം .
പ്രോജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ.
ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ് .
ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി
ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ .ആർട്ട് രാകേഷ് നടുവിൽ. മേക്കപ്പ് അർഷാദ് വർക്കല. കോസ്റ്റുംസ് ഫെമിയ ജബ്ബാർ, മറിയ കുമ്പളങ്ങി. ആക്ഷൻ അഷ്റഫ് ഗുരുക്കൾ.പി ആർ ഓ : എം കെ ഷെജിൻ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . കൂടാതെ പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്തെ നിറ സാന്നിധ്യമായ ടി ജി രവിയും ഇതിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാൻ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ഈ സിനിമയിലൂടെ ആധവ് റാം എന്ന പുതുമുഖ നായകനെ ഏരീസ് ഗ്രൂപ് മലയാളികൾക്ക് മുൻപിലേക്ക് പരിചയപ്പെടുത്തുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രേദ്ധേയരായ ഐശ്വര്യ വിലാസ് , ഗോകുൽ , ശ്രീകാന്ത് ശ്രീകുമാർ എന്നിവരും ഈ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.
ബിബിസി യ്ക്കും നാഷണൽ ജോഗ്രഫിക്കിനും വേണ്ടി അൻപതിൽ പരം ഡോക്യുമെന്ററി ഫിലിമ്സിനു ക്യാമറ ചലിപ്പിച്ചു പ്രശസ്തനായ അശ്വന്ത് മോഹനാണ് ഈ സിനിമയുടെ ഡി ഓ പി കൈകാര്യം ചെയ്യുന്നത്.തമിഴിലെയും തെലുങ്കിലെയും പ്രശസ്ത ഛായാഗ്രാഹകരുടെ അസ്സോസിയേറ്റായും അസിസ്റ്റന്റ് ആയും വർഷങ്ങളോളം പ്രവർത്തിച്ച അശ്വന്ത് സ്വതന്ത്രമായി ഛായാഗ്രാഹകനാകുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്.