ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ജനവിധി നിർണ്ണയിക്കാൻ ഡൽഹി ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഡൽഹിയിലെ 70 മണ്ഡലങ്ങളിലേയ്ക്ക് ഒറ്റതവണയായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു മണി വരെ ആണ് വോട്ടെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.