ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ശക്തമായ മൂടൽമഞ്ഞ് റോഡ്, റെയിൽ, വ്യോമഗതാഗതങ്ങളെ ബാധിച്ചു.ഡൽഹിയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകി. നിരവധി ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഉച്ചയ്ക്ക് ശേഷം കാറ്റിൻ്റെ വേഗത തെക്ക് കിഴക്ക് നിന്ന് മണിക്കൂറിൽ 8-10 കിലോമീറ്റർ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
‘മിക്ക സ്ഥലങ്ങളിലും പുകമഞ്ഞ്/മിതമായ മൂടൽമഞ്ഞ്, ചില സ്ഥലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് എന്നിവ രാവിലെ ഉണ്ടാകാൻ സാധ്യതയുണ്ട്. വൈകുന്നേരം/രാത്രി സമയങ്ങളിൽ പുകമഞ്ഞ്/ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 18, 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കും’, കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.