ബി.ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൈസൂരുവിൽ ഇന്ന് ബന്ദ്‌

National Uncategorized

മൈസൂർ: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൈസൂരുവിൽ ഇന്ന് ബന്ദ്‌. ഡോ.ബി.ആർ.അംബേദ്കർ സമരസമിതി ആണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്‌. ദളിത് അനുകൂല സംഘടനകൾ, കർഷക അനുകൂല സംഘടനകൾ, മുസ്ലീം സംഘടനകൾ, ഡ്രൈവർമാരുടെ സംഘടനകൾ, വഴിയോര കച്ചവടക്കാർ എന്നിവർ മൈസൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര – ഗ്രാമ പ്രദേശങ്ങൾ പൂർണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. നഗരത്തിലുടനീളം വൻ പ്രതിഷേധ റാലി സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *