കൊച്ചി: എസ്.സി എസ്.ടി ലിസ്റ്റും സംവരണവും അട്ടിമറിക്കുന്ന ഓഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധിക്കും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനുമെതിരെ ഇന്ന് വിവിധ ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഭാരത് ബന്ദ് നടത്തും. ഇതോടനുബന്ധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യില്ല. വയനാട് ജില്ലയെ ഒഴിവാക്കിയാണ് ഹര്‍ത്താല്‍. സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തണമെന്നതാണ് സംഘടനകളുടെ മുഖ്യ ആവശ്യം.