രാജ്യത്തെ ആദ്യ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രവുമായി നിവിന്‍

Cinema Entertainment

കിടിലന്‍ മേക്കോവര്‍ പുറത്തുവിട്ടതിന് പിന്നാലെ തന്റെ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ സന്തോഷവും ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് യുവതാരം നിവിന്‍ പോളി. മള്‍ട്ടിവേഴ്‌സ് മന്മഥന്‍ എന്ന പേരിട്ടിരിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയിലെ ആദ്യ മള്‍ട്ടിവേഴ്‌സ് ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററടക്കാമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രം പ്രഖ്യാപിക്കുന്നതിന്റെ ആവേശത്തിലാണ്, ചിത്രം സംവിധാനം ചെയ്യുന്ന ആദിത്യന്‍ ചന്ദ്രശേഖറാണ്. നിതി രാജ്, അനന്ദു എന്നിവര്‍ ചേര്‍ന്നെഴുതുന്ന ചിത്രത്തിന് ദൃശ്യാവിഷ്‌കാരം നല്‍കുന്നത് അനീഷ് എന്നാണ് നിവിന്‍ എഫ്ബിയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. ദാദാ, റീസു നിങ്ങള്‍ രണ്ടുപേരും ചിന്തിച്ചത് പോലെ നിങ്ങളുടെ ആഗ്രഹം ആരംഭിക്കുകയാണെന്നും നിവിന്‍ കുറിച്ചിട്ടുണ്ട്.

കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നീ സീരിസുകളിലൂടെയും എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ആദിത്യന്‍ ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് നിവിന്‍ തന്നെയാണ്. സൂപ്പര്‍ ഹീറോ കോമഡി ആക്ഷന്‍ ഫാന്റസി എന്റര്‍ടെയ്‌നായ ചിത്രം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഈ സൂപ്പര്‍ഹീറോ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *