നസ്രത്തു ഹിൽ :: കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ ഈ വർഷത്തെ കോ – കരിക്കുലർ ആക്റ്റീവിറ്റിയുടെ ഉദ്ഘടനവും അതോടൊപ്പം CBSE 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്തമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങും, ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ സീസൺ 9 കോണ്ടെസ്റ്റാന്റ് Mr.ഗോകുൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാ.ജോമോൻ കരോട്ടുകിഴക്കേൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ. ജെറോം സേവ്യർ സ്വാഗതപ്രസംഗവും, ബഹു. പി ടി എ പ്രസിഡന്റ് Dr. ഫെലിക്സ് ജെയിംസ് ആശംസസന്ദേശവും നൽകുകയുണ്ടായി.പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ കുട്ടികളെ അനുമോദിക്കുകയുണ്ടായി. Mrs.സോണിയ തോമസ് വൈസ് പ്രിൻസിപ്പൽ, റവ. ഫാ.അലോഷ്യസ് ജോൺ ബർസാർ, P.T.A. എക്സിക്യൂട്ടീവ്സ് എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ് ഗേൾ കുമാരി. മെർലിൻ തെരെസ് ജോസ് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സദസ്സിനെ സമ്പന്നമാക്കി.