വൈക്കം :മണിപ്പൂരിൽ ബോധപൂർവ്വം വംശീയ കലാപം സൃഷ്ടിക്കുകയും കലാപത്തിന്റെ മറവിൽ ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും, ക്രൈസ്തവരെ പീഡിപ്പിക്കുകയും, കൊന്നൊടുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് വൈക്കം സെന്റ് ജോസഫ് ഫൊ റോന ഇടവക സമൂഹം പ്രതിഷേധ റാലിയും, യോഗവും സംഘടിപ്പിച്ചു.
മണിപ്പൂരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളോടു യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഫൊറോനവികാരി റവ. ഫാ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു.അസിസ്റ്റന്റ് വികാരി റവ. ഫാ. ആന്റണി ഇടശേരി ,ട്രസ്റ്റിമാരായ മോനിച്ചൻ പെരുംചേരിൽ ,മാത്യു ജോസഫ് കോടാലിച്ചിറ, വൈസ് ചെയർമാൻ മാത്യു ജോസഫ് കൂടല്ലി എന്നിവർ പ്രസംഗിച്ചു.