കുറവിലങ്ങാട് ഡീപോൾ പബ്ലിക് സ്കൂളിലെ പി ടി എ ജനറൽബോഡി മീറ്റിംഗ് ശ്രദ്ധേയമായി

Local News

കുറവിലങ്ങാട് :ആധുനിക ലോകത്തിൽ പേരന്റിംഗിന്റെ പ്രാധാന്യം, കുട്ടികൾ സോഷ്യൽ മീഡിയയിൽ അഡിക്റ്റ് ആകുമ്പോൾ മാതാപിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം തുടങ്ങിയ വിഷയത്തിൽ പ്രമുഖ സൈക്കോളജിസ്റ്റും ട്രെയിനറുമായ ഡോക്ടർ ഫിലിപ്പ് ചക്കത്തറയുടെ പ്രഭാഷണം ശ്രദ്ധേയമായി.ഡി പോൾ പബ്ലിക് സ്കൂളിലെ പി ടി എ ജനറൽബോഡി മീറ്റിങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പി ടി എ പ്രസിഡന്റ് ഡോ. ഫെലിക്സ് ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോമോൻ കരോട്ട്കിഴക്കേൽ V C, പ്രിൻസിപ്പാൾ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ V C, ഫാ.അലോഷ്യസ് ജോൺ V C, മിസ് സോണിയ ലിബി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *