തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
അറപ്പുര റസിഡന്‍സ് അസോസിയേഷനിലെ ഓഫീസ് സിസിടിവി ഉള്‍പ്പടെ പൊലീസ് പരിശോധിക്കുകയാണ്.
ഇതിലൂടെ നിര്‍ണായക കണ്ടെത്തലിലാണ് പൊലീസ് എത്തിയിരിക്കുന്നത്. കുട്ടിയെ ഉപേക്ഷിക്കാന്‍ എത്തിയത് ചാക്ക ഭാഗത്തുനിന്നാണെന്നാണ് സംശയം.
അറപ്പുര വിളാകത്ത് നിന്നും ചാക്ക ഐടിഐ ഭാഗത്തേക്കുള്ള മുഴുവന്‍ സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡിസിപിയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്.