കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക് സുവർണ ജൂബിലി ഉദ്ഘാടനം നിർവഹിച്ചു

Kerala

കടുത്തുരുത്തി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വീ,ഡി സതീശൻ എം.എൽ.എ ഓൺലൈനായി നിർവഹിച്ചു. സഹകരണ പ്രസ്ഥാനങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വീട്ടുമുറ്റത്തെ ബാങ്കാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയോടെ സാധാരണക്കാരൂടെ ആവശ്യങ്ങളിൽ കൂടെ നിൽക്കുന്ന ബാങ്കാണ് കടുത്തുരുത്തി അർബൻ ബാങ്ക് എന്നും വി ഡി സതീശൻ എംഎൽഎ കൂട്ടിച്ചേർത്തു. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ചു ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് ചെയർമാൻ സുനു ജോർജ് അധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി മെമ്മോറിയൽ കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും, മുതിർന്ന സഹകാരികളെയും അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ആദരിച്ചു. ഉമ്മൻചാണ്ടിയുടെ ഓർമ്മ നിലനിർത്തി ബാങ്ക് ആവിഷ്കരിച്ച കാരുണ്യ സ്പർശം പദ്ധതി സാധാരണക്കാരായ ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അവരുടെ ദുഃഖം തന്റെ കൂടി ദുഃഖമാണെന്ന് തിരിച്ചറിയും ചെയ്യുന്ന ജനപ്രിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും . ഉമ്മൻചാണ്ടിക്ക് പകരം വയ്ക്കാൻ ഉമ്മൻചാണ്ടി മാത്രമേയുള്ളൂവെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ പ്രതിഭകളെയും .ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാലാ വിരമിച്ച ജീവനക്കാരെയും ആദരിച്ചു. കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ വിജയകുമാർ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി സ്മിത, കടുത്തുരുത്തി വലിയ പള്ളി വികാരി ഫാദർ അബ്രഹo പറമ്പേട്ട്, എൻഎസ്എസ് വൈക്കം യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ, മുളക്കുളം സെൻമേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ റോബിൻ മാർക്കോസ്, ഫാദർ ജയ്മോൻ കുര്യാക്കോസ്, ഇമാം അൽഹാഫിസ് ത്വാഹ ഖുർഖാനി ബാഖവി, വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സിക ബിന്ദു ബോർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ എം കെ സാoബജി, സ്വാഗതവും, ജനറൽ മാനേജർ സണ്ണി വർക്കി നന്ദിയും പറഞ്ഞു.

.

Leave a Reply

Your email address will not be published. Required fields are marked *