പ്രണയവിവാഹങ്ങളിൽ മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കനൊരുങ്ങി ഗുജറാത്ത് സർക്കാർ

National

ഗാന്ധിനഗര്‍: പ്രണയവിവാഹങ്ങളിൽ മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. പ്രണയ വിവാഹങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്ന പാട്ടിദാർ സമുദായത്തിലെ ചില വിഭാഗങ്ങളുടെ ആവശ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പാട്ടിദാർ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ സർദാർ പട്ടേൽ ഗ്രൂപ്പ് ഞായറാഴ്ച മെഹ്‌സാനയിൽ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ തന്നോട് പറഞ്ഞതായി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.പ്രണയവിവാഹങ്ങള്‍ക്ക് മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാനിടയുണ്ടോ എന്നും പരിശോധിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാപരമായ തടസങ്ങളില്ലെങ്കില്‍ പഠനം നടത്തുമെന്നും മികച്ച ഫലമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *