കൊല്ലം: കേരളത്തിനെതിരെ ബോധപൂർവം ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വ്യവസായം നടക്കില്ല എന്നൊക്കെ പറഞ്ഞു പരത്തുന്നു. കേരളത്തിൽ വരാൻ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ തടയുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.