ഫെയ്ത് ഹാർവെസ്റ്റ്-2024

Kerala

പറവൂർ : നോർത്ത് പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിലെ സൺഡേ സ്കൂൾ വാർഷികം Faith Harvest -2024 വിവിധ പരിപാടികളോടെ ആഘോഷിച്ചു. എറണാകുളം – അങ്കമാലി അതിരൂപത മതബോധന ഡയറക്ടർ ഫാ. പോൾ മോറോലി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പുതിയേടത്ത് അദ്ധ്യക്ഷനായി. മതാദ്ധ്യാപകരായി 25 വർഷം പിന്നിടുന്ന ഷേർളി ആൻ്റണി, സോയ സെബാസ്റ്റ്യൻ, എന്നിവരെ ആദരിച്ചു. പ്രധാനദ്ധ്യാപിക ജാസ്മിൻ ഷാജി, കൈക്കാരന്മാരായ ജിസ്മോൻ മേച്ചേരി, ബിനോയ് സ്രാമ്പിക്കൽ, വൈസ് ചെയർമാൻ ബോസ്ക്കോ പയ്യപ്പിള്ളി, പി.സി.സി. മെമ്പർ ലൈജു ലൂയീസ് , ഫൊറോന സെക്രട്ടറി സിസ്റ്റർ റിൻസ്, കവിത വർഗ്ഗീസ്, സിസ്റ്റർ ഹിത, ലീഡർ മാസ്റ്റർ ഇയോൺ എയ്ബൽ ജെയിംസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *