പരിസ്ഥിതി ദിനം ആഘോഷിച്ചു

Kerala

പരിസ്ഥിതി ദിനം ആഘോഷിച്ചു

ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടും തൈകൾ വിതരണം ചെയ്തും പരിസ്ഥിതി ദിനം ആഘോഷിച്ചു. വൈക്കം ബീച്ചിലെ സുഗതകുമാരി ഓർമ്മ മരത്തിനു മുമ്പിൽ പരിസ്ഥിതി സമിതി പ്രവർത്തകർ വൃക്ഷവന്ദനം നടത്തി. പരിസ്ഥിതി സമിതി പ്രസിഡൻ്റ് ഇടവട്ടം ജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് നാഗമ്പൂഴിമന ഹരി ഗോവിന്ദൻ നമ്പൂതിരി പരിപാടി ഉൽഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ബി ചന്ദ്രശേഖരൻ, വർഗ്ഗീസ് പുത്തൻചിറ ,കെ.കെ. സചിവോത്തമൻ, പി. ജോൺസൺ, വൈക്കം ജയൻ, മോഹനൻ
എന്നിവർ പ്രസംഗിച്ചു.
ചിത്രം: ഇന്ദിരാജിപരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം വൃക്ഷതൈ നട്ടുകൊണ്ട് നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *