തൃശൂർ: തൃശൂർ വാഴക്കോട്ടിലെ ആനക്കൊലയിൽ വഴിത്തിരിവ്. ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി. പട്ടിമറ്റം സ്വദേശി അരുണിന്റെ കാറാണ് പിടികൂടിയത്.
അരുൺ ഒളിവിലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനക്കൊലയില്‍ പ്രതികളായ പത്തുപേരെയും തിരിച്ചറിഞ്ഞു.
പന്നിയ്ക്ക് വച്ച കെണിയില്‍ വീണ് ആന ചരിഞ്ഞതോടെ സ്ഥലമുടമ മണിയഞ്ചിറ റോയി പാലായിലും കുമളിയിലുമുള്ള സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.
പട്ടിമറ്റത്തുള്ള ആനക്കൊമ്പ് കടത്തുകാരെയും കൂട്ടിയാണ് പാലാ സംഘം വാഴക്കോടെത്തിയത്. ഒന്നാം പ്രതി റോയി ഇടുക്കിയിലെ ഒളിതതാവളത്തിലേക്ക് മാറിയതായി വനം വകുപ്പിന് സൂചന ലഭിച്ചു.
കുറ്റകൃത്യത്തില്‍ പങ്കെടുത്ത രണ്ട് വാഴക്കോട് സ്വദേശികള്‍ വൈകാതെ പിടയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.