നെന്മാറയിൽ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

Breaking Kerala

പാലക്കാട്: നെന്മാറയിൽ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിനു തീ പിടിച്ചു. കിണാശ്ശേരി ആനപ്പുറം സ്വദേശി എം നിയാസ്, ഭാര്യ എ ഹസീന എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് രാവിലെ 10 മണിയോടെ വിത്തനശ്ശേരിയിൽ വച്ച് കത്തിയത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ഇവർ. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടുത്തത്തിൽ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വിത്തനശ്ശേരിയിൽ എത്തിയപ്പോൾ വണ്ടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിർത്തി ഇരുവരും അകലേക്ക്‌ മാറി നിന്നു. സ്കൂട്ടറിലെ പെട്ടിക്കകത്ത് ആർസി ബുക്കും മറ്റു രേഖകളും ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കും എന്ന ഭയത്താൽ എടുത്തില്ല. വിവരമറിഞ്ഞ് നെന്മാറ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കൊല്ലങ്കോട് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ അണയും വരെ വണ്ടിയിൽ പൊട്ടലും ചീറ്റലും ഉണ്ടായിരുന്നു. സംഭവത്തിൽ നെന്മാറ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *