ദുക്റാന തിരുനാളിന് തുടക്കമായി

Kerala Local News

നൊർത്ത് പറവൂർ : മാർ തോമാശ്ലീഹയാൽ എ.ഡി.52 ൽ സ്ഥാപിതമായ ഭാരതത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വടക്കൻ പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന ദൈവാലയത്തിൽ 1951-മത് ദുക്റാന തിരുന്നാൾ കൊടികയറ്റം ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ചക്യാത്ത് നിർവ്വഹിച്ചു. തുടർന്ന് ഫാ. സച്ചിൻ മാമ്പുഴക്കലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും നൊവേനയും നടന്നു. ജൂലൈ 3 തിങ്കളാഴ്ചയാണ് പ്രധാന തിരുന്നാളും നേർച്ചസദ്യയും , മാമ്മൂദീസ നവീകരണവും , പ്രദക്ഷിണവും. വികാരി റവ.ഡോ.ജോസ് പുതിയേടത്ത് നേർച്ചസദ്യ തയ്യാറാക്കുവാനുള്ള അടുപ്പ് കത്തിക്കൽശുശ്രൂഷ നടത്തി. തിരുന്നാൾ കൺവീനർ റോയി തെക്കിനേടത്ത് . കൈക്കാരന്മാരായ പൗലോസ് വടക്കുംഞ്ചേരി, ഡെയ്സൺ ആനത്താഴത്ത്, വൈസ് ചെയർമാൻ സാലു തെക്കിനേടത്ത്, കൺവീനർമാരായ സിജോയ് തെക്കിനേടത്ത്, സിജോ കൈതാരത്ത്, ജോസ് കണ്ണംമ്പുഴ ,നിഖിൽ തങ്കച്ചൻ , ജോജോ മാമ്പിള്ളി, മോൺസി മൂഞ്ഞപ്പിള്ളി, ജോസ് മുട്ടൻതോട്ടിൽ, ജിന്റോ വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *