ധോണിയുടെ സിനിമാ പ്രവേശനം ഉടൻ

Entertainment Sports

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടൻ ഉണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. കൃത്യമായ അവസരങ്ങൾ ലഭിച്ചാൽ ധോണിയുടെ സിനിമാ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി.

എം എസ് ധോണിയുടെ പ്രൊഡക്ഷൻ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിന് കീഴിലുള്ള ആദ്യ ചിത്രമായ എൽജിഎമ്മിന്റെപ്രമോഷനായി ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാക്ഷി.

ധോനിയെ ഏതെങ്കിലും സിനിമയിൽ നായകനായി കാണാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. “നല്ല അവസരങ്ങൾ ലഭിച്ചാൽ അത് തീർച്ചയായും സംഭവിക്കും. 2006 മുതൽ പരസ്യങ്ങളിൽ അഭിനയിക്കുന്ന ഒരാൾക്ക് ക്യാമറയെ അഭിമുഖീകരിക്കാൻ പേടിയുണ്ടാകില്ല,” സാക്ഷി പറഞ്ഞു.

ധോണിയെ നായകനാക്കി ഒരു സിനിമ നിർമ്മിക്കുകയാണെങ്കിൽ, അത് തീർച്ചയായും ഒരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്ൻമെന്റ് ചിത്രമായിരിക്കും,” സാക്ഷി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *