തിരുവനന്തപുരം: കഴക്കൂട്ടത്ത് 13 വയസുകാരിയെ കാണ്മാനില്ല. ആസാം സ്വദേശി അൻവർ ഹുസൈന്‍റെ മകള്‍ തസ്മീൻ ബീഗത്തെ (13) ആണ് കാണാതായത്.
വീട്‌വിട്ടിറങ്ങിയ കുട്ടിയെക്കുറിച്ച് ഇന്ന് രാവിലെ പത്ത് മുതല്‍ വിവരമൊന്നുമില്ല. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കൂട്ടി വീട് വിട്ടിറങ്ങിയത്.
ആസാം സ്വദേശികളായ ഇവർ നിലവില്‍ കഴക്കൂട്ടത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു മാസം മുമ്ബാണ് ഇവർ കഴക്കൂട്ടത്ത് എത്തിയത്.