ഭാരതീയ വിദ്യാഭവനും എഡുഫിറ്റ് അക്കാദമിയും സംയുക്തമായി നടത്തിയ ജില്ലാ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂൾ മാള ഓവറോൾ ചാമ്പ്യന്മാരായി.47 സ്കൂളുകളിൽ നിന്നായി 300 ഓളം താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ 112 പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് . അണ്ടർ 15 വിഭാഗത്തിൽ ഓജസ് ജി. പ്രതാപ് വ്യക്തിഗത ചാമ്പ്യനും മാനസ് ജി. പ്രതാപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടർ 10 വിഭാഗത്തിൽ പൃഥ്വി, രോഹൻ , ഇഷാൻ, കെവിൻ , കൃഷ്ണ എന്നിവരും
അണ്ടർ 18 വിഭാഗത്തിൽ മുഹമ്മദ് അമാൻ, നിഹാൽ കെ ജയൻ എന്നിവരും ജേതാക്കളായി .ടി എൻ പ്രതാപൻ എംപി ഉദ്ഘാടനവും, എറണാകുളം വിജിലൻസ് പോലീസ് സൂപ്രണ്ട് കെ.എസ്. സുദർശൻ സമ്മാനദാനവും നിർവഹിച്ചു.
കുസാറ്റിൽ നടന്ന ഇൻറർനാഷണൽ ഫിഡെറേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇതേ സ്കൂളിലെ 13 വയസ്സുള്ള രോഹിത് കെ ജയൻ മൂന്ന് ഫിഡെറേറ്റഡ് ഇൻറർനാഷണൽ താരങ്ങളെ പരാജയ പ്പെടുത്തി ഇൻറർനാഷണൽ ഫിഡെറേറ്റിങ്ങിന് അർഹനാവുകയും ചെയ്തു.