ആവേശക്കാഴ്ചകളൊരുക്കി വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

ഇടുക്കി: വാ​ഗമണ്ണിൽ ആവേശക്കാഴ്ചകളൊരുക്കി വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായിട്ടാണ് ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് വിദേശ രാജ്യങ്ങളില്‍ നിന്നായി 49 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 15 വിദേശ താരങ്ങളും മത്സരത്തില്‍ പങ്കെടുക്കും.

Continue Reading

കളമശേരി പോളി ടെക്‌നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിയത് ഒഡിഷയില്‍ നിന്ന്

കൊല്ലം:കളമശേരി പോളി ടെക്‌നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിയത് എറണാകുളത്ത് നിനെന്ന് പൊലീസിന്റെ കണ്ടെത്തല്‍. പിടിയിലായ അഹിന്ത മണ്ടല്‍, സൊഹൈല്‍ എന്നിവര്‍ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ് പൊലീസ് കണ്ടെത്തല്‍. എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂര്‍, മൂവാറ്റുപുഴ  കഞ്ചാവ് വില്‍പ്പന.കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയില്‍ നിന്നാണ് എന്ന് പൊലീസ് കണ്ടെത്തി.

Continue Reading

ആശവർക്കാർമാർ നിരാഹാര സമരത്തിലേക്ക്

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിരാഹാര സമരം ചെയ്യുമെന്ന നിലപാടില്‍ ആശാ വര്‍ക്കേഴ്‌സ് എത്തുന്നത്.ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. മൂന്ന് പേരാണ് നിരാഹാരം ഇരിക്കുക. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കേഴ്‌സ്.ആശ വര്‍ക്കേഴ്‌സ് തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമായി പറഞ്ഞെങ്കിലും ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന് […]

Continue Reading

സംസ്ഥാനത്ത് വേനല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കൊച്ചി :സംസ്ഥാനത്ത് വേനല്‍ മഴയ്ക്കും  ശക്തമായ കാറ്റിനും സാധ്യത. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

Continue Reading

തൃശ്ശൂരിൽ അച്ഛനെയും മകനെയും ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

തൃശൂർ: തൃശൂർ തിരുത്തിപറമ്പിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടിപരികെൽപ്പിച്ചു.തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.ഗുണ്ടാ രതീഷും സംഘവുമാണ് ഇരുവരെയും ആക്രമിച്ചത്. മോഹനനും രതീഷും മുൻപ് അയൽവാസികളായിരുന്നു. ആ സമയത്തുള്ള വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.

Continue Reading

തിയേറ്റർ ഹിറ്റിനു ശേഷം ഹോട്ട്സ്റ്റാറിനും നമ്പര്‍ വണ്ണായി ബേസിൽ ചിത്രം ‘പൊൻമാൻ’

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം ഹോട്സ്റ്റാറിലും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ […]

Continue Reading

രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ആണ് തോട്ടിലേക്ക് മറിഞ്ഞത്. എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ട്  വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.നെടുവേലി സ്വദേശി രഞ്ജിത്, മാതാവ് അനിതകുമാരി, ഡ്രൈവർ എന്നിവരെ മറ്റൊരു ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല.

Continue Reading

തൃശൂരില്‍ 68 വയസുള്ള വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരില്‍ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം ഉണ്ടായത്. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്. അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീഴുകയും ഇരിക്കാൻ കഴിയാത്തത് മൂലം കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ മർദനമേറ്റവെന്നും വായോധിക പറയുന്നു.

Continue Reading

ഇന്ത്യ- യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ ജമാൽ അൽഷാലി. സിഎൻബിസി ടിവി 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കിൽ ഇത്രത്തോളം കുറവ് വരുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാൽ അൽഷാലി പറഞ്ഞു. കൂടാതെ, ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ […]

Continue Reading

ദുബായിൽ ടാക്സി ഡ്രൈവറാകാം; കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ മാർച്ച്‌ 22,25 തീയതികളിൽ

കൊച്ചി: ദുബായിൽ ടാക്സി ഡ്രൈവർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. മാർച്ച്‌ 22ന് കരുനാഗപ്പള്ളി ഗ്രാസ് ഹോപ്പർ ഹോട്ടലിലും 25ന് ഭരണിക്കാവ് ഉദയ ടവറിലും രാവിലെ 10 മണിമുതൽ കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ […]

Continue Reading