ആസ്റ്റർ വളണ്ടിയേഴ്സ് അമ്പതാമത് മൊബൈൽ മെഡിക്കൽ ക്ലിനിക്ക് തുടങ്ങി

Health Kerala

കോഴിക്കോട്: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധനകർ നിർവഹിച്ചു. ശ്രീനഗറിലും കർണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈൽ ക്ലിനിക്കു കളാണ് ആരംഭിച്ചത്.
അമ്പതാമത്
അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുന്ന സഞ്ചരിക്കുന്ന ക്ലിനിക്കാണ് ആസ്റ്റർ വോളന്റിയേഴ്‌സ് ഒരുക്കി യിട്ടുള്ളത്. ഇന്റർനെറ്റ് അധിഷ്ഠിതമായി പരസ്പരം ബന്ധിപ്പിക്ക പ്പെട്ടിട്ടുള്ള (ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്) മൊബൈൽ ക്ലിനിക്കിൽ, ടെലിമെഡിസിൻ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇൻ്റർനെറ്റിലൂടെയും ഫോണിലൂടെയും ലഭ്യമാകും. ഉപരാഷ്ട്രപതി ജഗ്ദീപ് ധനകർ പുതിയ മൊബൈൽ ക്ലിനിക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിൻ്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, ഗ്രൂപ്പിന്റെ കോർപറേറ്റ് ഗവർണൻസ് വിഭാഗം മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ടി.ജെ. വിൽസൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ ലാൺ ടെന്നീസ് അസോസിയേഷന്റെ വൈസ് പ്രസിഡൻ്റും ഡൽഹി പ്രസിഡൻ്റ് ഓഫ് മിക്സഡ് മാർഷ്യൽ അർട്സുമായ പ്രബൽ പ്രതാപ് സിംഗ് തോമർ, പദ്ധതിയെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പ്രചരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *