കടുത്തുരുത്തി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷ സമാപനവും അമൃത് മഹോത്സവ് ആചരണത്തിന്റെയും ഭാഗമായി മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെൻറ് ഗ്യാരന്റി സ്കീം (MGNREGS) കീഴിൽ അമൃത് സരോവർ കുളങ്ങളുടെ നിർമാണ- നവീകരണ പ്രവർത്തനങ്ങൾ ഉഴവൂർ ബ്ലോക്കിലും ഏറ്റെടുത്ത് നടന്ന് വരുന്നു.
കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഓഗസ്റ്റ് 9 മുതൽ നടക്കുന്ന ‘മേരി മാട്ടി മേരാ ദേശ് ‘പരിപാടിയുടെ ഭാഗമായി അമൃത് സരോവർ കുളങ്ങളോട് ചേർന്ന് അമൃത് വാടി ( 75 തൈ വച്ച് പിടിപ്പിക്കൽ ) നടത്തുന്നു. കോട്ടയം ജില്ലാ തലത്തിൽ അമൃത് വാടി പ്രവർത്തനം ഉഴവൂർ ബ്ലോക്കിന് കീഴിൽ നവീകരണം പൂർത്തീകരിച്ച കുറവിലങ്ങാട് ചിറക്കൽ കുളം പരിസരത്ത് ഓഗസ്റ്റ് 14 തിങ്കൾ രാവിലെ 9.45 ന് ബഹു. ജില്ലാ കളക്ടർ വിശ്വരി ഐ എ എസ് നിർവഹിക്കുന്നതാണ്.
ജില്ലാ തലത്തിൽ നടക്കുന്ന ഈ പരിപാടി ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നില നിൽക്കുന്നതിനാൽ ഔപചാരിക ഉദ്ഘാടന യോഗം ആയി നടത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ എല്ലാ ജന പ്രതിനിധികളുടെയും ജീവനക്കാരുടെയും സാന്നിധ്യം പരിപാടിയിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി പഞ്ചായത്ത് അംഗം ഡാർളി ജോജി അറിയിച്ചു. കുളത്തിന്റെ ഉദ്ഘാടനം പിന്നീട് നടക്കും.