ഐഎഫ്എഫ്കെ; നാലാം ദിനവും കെങ്കേമമാകും

Cinema Entertainment Kerala media

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനവും കെങ്കേമമാകും.67 സിനിമകളാണ് നാലാം ദിനമായ ഡിസംബർ 16ന് പ്രദർശിപ്പിക്കുന്നത്.14 തിയേറ്ററുകളിലായാണ് പ്രദർശനം. ആറ് മലയാള സിനിമകളും പ്രദർശനത്തിനെത്തുന്നുണ്ട്.

റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ ‘സെവൻ സമുറായ്’, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ ‘ബോട്ട് പീപ്പിൾ’, ‘ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്’, ലോക സിനിമ വിഭാഗത്തിൽ അഭിജിത് മസുംദാറിന്റെ ‘ബോഡി’, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ഷോൺ ബേക്കറിന്റെ ‘അനോറ’, മിഗേൽ ഗോമെസിന്റെ ‘ഗ്രാൻഡ് ടൂർ’ തുടങ്ങി പതിനഞ്ചിൽപ്പരം വിഭാഗങ്ങളിലായാണ് 67 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്.

ഫ്രഞ്ച് സംഗീത സംവിധായികയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ച കഴിഞ്ഞ് 2.30നാണ് പരിപാടി.ലോക സിനിമ വിഭാഗത്തിൽ ‘ദ ഡിവോഴ്‌സ്’, ‘യങ് ഹാർട്ട്‌സ്’,’വിയെറ്റ് ആൻഡ് നാം’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ‘ദ ലോങ്ങസ്റ്റ് സമ്മർ’, ‘ദ ഫ്രഷ്ലി കട്ട് ഗ്രാസ്’ , മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവിൽ ‘ആൻ ഓഡ് ടു ലോസ്റ്റ് ലവ്’, ഫീമേൽ ഗെയ്‌സ് വിഭാഗത്തിൽ ഹോളി കൗ,സിമാസ് സോങ്, കണ്ടെംപററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഹോങ് സാങ് സൂവിന്റെ ‘ഹ ഹ ഹ’, സെലിബ്രേറ്റിങ് ഷബാന ആസ്മി വിഭാഗത്തിൽ ഖണ്ഡാർ തുടങ്ങി 16 സിനിമകളുടെ ഐ എഫ് എഫ് കെയിലെ ആദ്യ പ്രദർശനവും  നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *