ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും രശ്മിക പ്രതികരിച്ചു.നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് രശ്മിക അല്ലു അർജുന് പിന്തുണയുമായി രംഗത്തെത്തിയത്.
‘ഈ കാണുന്നതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണ്. എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല. ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും അവിശ്വസനീയവും ഹൃദയഭേദകവുമാണ്’- രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായത്. ‘പുഷ്പ’ യിൽ അല്ലു അര്‍ജുന്റെ സഹതാരമാണ് രശ്മിക മന്ദാന.