കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സംസ്ഥാന ഘടകത്തിൻ്റെ തെരഞ്ഞെടുപ്പ് ശനിയാഴ്ച എറണാംകുളം കലൂർ റിന്യൂവൽ സെൻ്ററിൽ വെച്ച് നടക്കും. ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ വാസ്തവ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി, നാഷണൽ സ്റ്റുഡൻസ് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ചൈതന്യ അശോക് മൻകർ, എന്നിവർ സംബന്ധിക്കും. ഇലക്ഷൻ അതോറിറ്റി ചെയർമാൻ കെ.എ. ജബ്ബാർ, സംസ്ഥാന റിട്ടേണിംഗ് ഓഫീസർ അഡ്വ: കവിത എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും. 140 ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.