കോഴിക്കോട്: വേദനകൾക്കിടയിലും പരസ്പരം അറിയാനും തങ്ങളുടെ കൂട്ടുകാരുടെ മികച്ച വിജയത്തിൽ സന്തോഷിക്കുവാനും അഭിനന്ദിക്കുവാനും അവർ വീണ്ടും ഒത്തുകൂടി. തലാസ്സിമിയ ദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും , ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ
കേരളയും സംയുക്തമായി സഘടിപ്പിച്ച തലാസ്സിമിയ ബാധിതരായ കുട്ടികളുടെ കുടുംബ സംഗമത്തിൻ്റെയും പരിശോധന ക്യാമ്പിൻ്റെയും വേദിയായ ‘സ്നേഹിക്കൂട് 2.0’ യിലായിരുന്നു ഈ ആനന്ദനിമിഷം. ആസ്റ്റർ മിംസ് ആശപത്രിയിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവൻ എം ആർ, ഡോ. ധന്യ എസ്. എം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിനുശേഷം ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആവശ്യമായ ലാബ്,രക്ത പരിശോധനകളും സൗജന്യമായി നൽകുകയും സൂപ്പർസ്പെഷ്യാലിറ്റി ഹെമറോളജി, എൻഡോക്രൈനോളജി ചികിൽത്സകളും നടന്നു.
ഈ വർഷം
വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച തലാസ്സിമിയ ഭാധിച്ച കുട്ടികൾക്കുള്ള പി.ടി. അൻഷിഫ് മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണവും നടത്തി.
കൗൺസിലിൽ റജിസ്റ്റർ ചെയ്ത എല്ലാ രോഗികൾക്കും അവരുടെ കുടുബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങളിൽ സി.ഒ. ഒ. ലുഖ്മാൻ പൊൻമാടത്തും കൗൺസിൽ പ്രസിഡൻ്റ് കരീം കാരശ്ശേരിയും ഒപ്പ് വെച്ചു. മജ്ജമാറ്റി വെക്കലിലൂടെ തലാസീമിയരോഗം പൂർണ്ണമായും ഭേദമായ കുട്ടികളുടെ നേതൃത്വത്തിൽ മധുരവിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ലുക്മാൻ പൊന്മാടത് (സി ഒ ഒ ആസ്റ്റർ മിംസ് കോഴിക്കോട്)
കരീം കാരശ്ശേരി (സ്റ്റേറ്റ് പ്രസിഡന്റ്, ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള )
മൊയ്‌ദീൻ പൂവടുക്ക
എം. വി. അബ്ദുൽ അസീസ്
ഡോ. കേശവൻ എം ആർ (പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് & ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് ഫിസിഷ്യൻ )
ഡോ. ധന്യ എസ്. എം (സീനിയർ സ്പെഷ്യലിസ്റ്റ് – വിസിറ്റിംഗ് പീഡിയേട്രിക് എൻഡോക്രൈനോളജിസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.