മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 പേർ മരിച്ചു. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം ഉണ്ടായത്. താനെയിലെ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെയാണ് അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആറു പേര് കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.
ബ്രിഡ്ജ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഗാന്‍ട്രി ക്രെയിനാണ് യന്ത്രം. ഹൈവേ, ഹൈ സ്പീഡ് റെയില്‍ ബ്രിഡ്ജ് നിര്‍മ്മാണ പദ്ധതികളില്‍ പ്രീകാസ്റ്റ് ബോക്സ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.